ഗാർസിയാ ഡ ഒർതloa ਤੇ ਅਜਰ
ഗാർസിയാ ഡ ഒർത Garcia de Orta | |
---|---|
ജനനം | 1501 or 1502 കാസ്റ്റെലോ ദെ വിദെ, കിങ്ഡം ഓഫ് പോർച്ചുഗൽ |
മരണം | 1568 ഗോവ, പോർച്ചുഗീസ് ഇന്ത്യ |
തൊഴിൽ | ഫിസിഷ്യനും പ്രകൃതിവാദിയും |
പതിനാറാം ശതകത്തിൽ ഇന്ത്യ സന്ദർശിച്ച പോർത്തുഗീസ് വൈദ്യനാണ് ഗാർസിയ ദെ ഒർത. പൂർവദേശങ്ങളിലെ ചികിത്സാ സമ്പ്രദായങ്ങളിൽ അതീവ കൗതുകമുണ്ടായിരുന്ന ഒർത, ഒരു സഞ്ചാരിയെന്നതിലുപരി വൈദ്യശാസ്ത്രജ്ഞനെന്ന നിലയ്ക്കാണ് ഇന്ത്യയിലെത്തിയത്. [1]
ഉള്ളടക്കം
- 1 ജീവിതരേഖ
- 2 ഇന്ത്യയിലെ ഔഷധികളേയും ചികിത്സാ വിധികളേയും പറ്റി
- 3 അന്ത്യം
- 4 അവലംബം
ജീവിതരേഖ[തിരുത്തുക]
സ്പാനിഷ് അതിർത്തിക്കടുത്തുളള എൽവസ് എന്ന കൊച്ചു ഗ്രാമത്തിലാണ് ഒർത ജനിച്ചത്. ജനനത്തിയ്യതിയെക്കുറിച്ച് വ്യക്തമായ രേഖകളില്ല. 1501 നോട് അടുപ്പിച്ച് ആയിരിക്കണമെന്നാണ് അനുമാനം[1].1515 മുതൽ 1526 വരെ സ്പാനിഷ് വിദ്യാലയങ്ങളിലാണ് ഒർത പഠിച്ചത്. വൈദ്യശാസ്ത്രത്തിൽ വിരുദം നേടി തിരിച്ചെത്തിയശേഷം 1532 വരെ സ്വന്തം ഗ്രാമത്തിൽ വൈദ്യവൃത്തി നടത്തി. പിന്നീട് രണ്ടു വർഷം ലിസ്ബൺ സർവകലാശാലയിൽ അദ്ധ്യാപകനായി ചേർന്നു.1534 -ലാണ് ഇന്ത്യയിലേക്കു പോകാനുളള അവസരം ലഭിച്ചത്.
ഇന്ത്യയിലെ ഔഷധികളേയും ചികിത്സാ വിധികളേയും പറ്റി[തിരുത്തുക]
ഒർതയുടെ പര്യവേഷണങ്ങൾ ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ മാത്രം ഒതുങ്ങിനിന്നതായി കാണുന്നു.[1]. എങ്കിലും താൻ കണ്ടുമുട്ടിയ പല വ്യക്തികളിൽ നിന്നും ഒർത വിശദമായ വിവരങ്ങൾ ശേഖരിച്ചതായി കാണുന്നു. താൻ സംഗ്രഹിച്ചെടുത്ത വിവരങ്ങൾ ഒർത പുസ്തകരൂപത്തിൽ ക്രോഡീകരിച്ചു. ആഖ്യാനശൈലി ഒർതയും സാങ്കല്പിക കഥാപാത്രമായ ഡോക്റ്റർ റുവാനോയുമായുളള സംഭാഷണങ്ങളായിരുന്നു. സംഭാഷണങ്ങളിലൂടെ ചെടികളായും ധാതുക്കളായും അത്രത്തോളം ഔഷധങ്ങളേയും ഒർത വായനക്കാർക്കു പരിചയപ്പെടുത്തുന്നു. ഈ പുസ്തകം ഇന്നും ഒരു റഫറൻസ് ഗ്രന്ഥമായി ഉപയോഗിക്കപ്പെടുന്നു.
അന്ത്യം[തിരുത്തുക]
1568-ൽ മരിക്കുന്നതു വരെ ഒർതയുടെ ആസ്ഥാനം ഗോവയായിരുന്നു. പക്ഷേ അവസാന നാളുകൾ സുഖകരമായിരുന്നില്ല. യഹൂദനായിരുന്നതിനാൽ ഒർതക്കും കുടുംബാംഗങ്ങൾക്കും പലേ പരീക്ഷണങ്ങളേയും അഭിമുഖീകരിക്കേണ്ടിവന്നു.[2]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 ഇന്ത്യയിലെ ലഘുഔഷധികളെപ്പറ്റി - ഒർത (പരിഭാഷ ക്ലെമെന്റിസ് മാർഖം 1913)
- ↑ Boxer, C.R (1963). Two pioneers of Tropical medicine Garcia d'Orta and Nicolas Monardes p.10-11. External link in
|title=
(help)
വിക്കിമീഡിയ കോമൺസിലെ Garcia de Orta എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |